റിയാദില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി കൊച്ചി എയര്‍പോര്‍ട്ടില്‍ മരിച്ചു

തേഞ്ഞിപ്പലം: അവധിക്കായി റിയാദില്‍ നിന്നും നാട്ടിലേക്ക് വിരികയായിരുന്ന യുവാവ് ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി പറമ്പില്‍ പീടിക വടക്കീന്‍മാട് അറക്കല്‍ അബ്ദുല്‍ ലത്തീഫ് മുസ്ലിയാരുടെ മകന്‍ അറക്കല്‍ മുഹമ്മദ് ഷംസുദ്ധീന്‍ (41) ആണ് കൊച്ചി എയര്‍പോര്‍ട്ടില്‍ വെച്ച് ഹൃദായാഘാതം മൂലം മരിച്ചത്.

പെരുവള്ളൂര്‍ പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറിയാണ്. ഞയറാഴ്ച രാവലെ പത്തോടെ വിമാനമിറങ്ങി എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയ ഷംസുദ്ധീന്‍ നാട്ടിലേക്കുള്ള ലോഫ്ളോര്‍ ബസ് കാത്തിരിക്കവേയാണ്
മരണപ്പെടുന്നത്. കാത്തിരിപ്പിനിടെ ഹൃദായാഘാതം മൂലം മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. 2003 മുതല്‍ റിയാദിലെ റാക്കാന്‍്്രേടഡിംഗ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

മാതാവ്: സാറ. ഭാര്യ: സലീന. മക്കള്‍: ശൈമ ജുമാന, ശമ്മാസ് അഹമ്മദ്.
സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ അറക്കല്‍ (ദമാം എസ്.ഐ.സി വര്‍ക്കിംഗ് സെക്രട്ടറി, പെരുവള്ളൂര്‍ ജി.സി.സി. എസ്.വൈ.എസ് പ്രസിഡന്റ്), ഡോ.ജാഫര്‍, ഉമ്മര്‍, സുഹ്റ, ആയിഷ.

Related Articles