ലോറിസമരം ഏഴാം ദിവസത്തിലേക്ക്; അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്നു

തിരുവനന്തപുരം: ചരക്കുലോറി ഉടമകള്‍ നടത്തിവരുന്ന രാജ്യവ്യാപകമായ സമരം ഏഴാം ദിവസത്തിലേക്ക്. സമരം തുടരുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുകയാണ്. ലോറി ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ബുധനാഴ്ച ചര്‍ച്ച നടത്തി പരാജയപ്പെട്ടിരുന്നു.

ഇതോടെ ചരക്കുഗതാഗതത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്. കെഎസ്ആര്‍ടിസി ഉപയോഗിച്ച് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. നിലവിലെ സ്റ്റോക്ക് തീരാനായതോടെ പലചരക്ക് വിപണിയും പ്രതിസന്ധിയിലാണ്.

സമരം വ്യവസായ മേഖലയേയും നിര്‍മ്മാണമേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top