Section

malabari-logo-mobile

കോഴിക്കോട് കരിമ്പനി ഭീതിയില്‍

HIGHLIGHTS : കോഴിക്കോട്: നിപ ബാധയക്ക് ശേഷം കോഴിക്കോട് കരിമ്പനി ഭീതിയില്‍. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയിലാണ് രോഗം റിപ്പോര്‍ട്ട് ...

കോഴിക്കോട്: നിപ ബാധയക്ക് ശേഷം കോഴിക്കോട് കരിമ്പനി ഭീതിയില്‍. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 42 വയസുകാരനായ യുവാവിന് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. മണലീച്ചകളാണ് ഈ രോഗം പരത്തുന്നത്.

സൂപ്പിക്കടയില്‍ എന്റമോള ജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം പരത്തുന്ന മണലീച്ചയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടെ സോണല്‍ എന്റമോളജി യൂണിറ്റും ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുമാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച യുവാവിന്റെ വീടും പരിസരവും പരിശോധിച്ചപ്പോള്‍ ഇവിടെ നിന്ന് ധാരാളം മണലീച്ചകളെ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ മുട്ടയിട്ട് വിരിയുന്ന വളരെ ചെറിയ ഈച്ചകളാണ് മണലീച്ചകള്‍. ഒന്നര മുതല്‍ രണ്ടാഴാചയോളം ആയുസുള്ള ഈ ഈച്ചകള്‍ പറക്കാതെ ചാടിച്ചാടിയാണ് നടക്കാറ്. ഈ ഈച്ചകള്‍ ചുമരുകളിലും ചെറിയ സുഷിരങ്ങളിലും അട്ടിയിട്ട പലകൡലുമാണ് കണ്ടുവരുന്നത്.

sameeksha-malabarinews

ഇവിടുന്ന് ശേഖരിച്ച മണലീച്ചകളെ കോട്ടയത്തെ വി സി ആര്‍ സിയില്‍ പരീക്ഷണ വിധേയമാക്കും. ഇതിനുശേഷം മാത്രമെ സൂപ്പിക്കടയിലെ ആളുകള്‍ക്ക് കരിമ്പനി പിടിപ്പെട്ടത് ഇവിടെ നിന്നുതന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകുകയുള്ളു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!