പാലത്തിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശി ചപ്പങ്ങത്തില്‍
അസ്ലമി(26)നെയാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വാസിയായ 12 വയസ്സുകാരിയെ പ്രതി നേരത്തെ എടുത്ത ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യം ചോദിച്ചപ്പോഴാണ് കുട്ടി ഇക്കാര്യം ഇവരോട് പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രിതിക്കെതിരെ പോസ്‌കോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top