അഭിമന്യു വധക്കേസ്: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

കൊച്ചി: മഹാരാജ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മുഖ്യപ്രതികളില്‍ ഒരാളായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫയാണ് അറസ്റ്റിലായത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ റിഫ കൊച്ചിയില്‍ എല്‍എല്‍എബി വിദ്യാര്‍ത്ഥിയാണ്.

ഇതോടെ പിടിയിലായവരുടെ എണ്ണം പതിനഞ്ചായി. ഇന്നലെ കൊലയാളി സംഘത്തില്‍പ്പെട്ട പള്ളുരുത്തി സ്വദേശി സനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രേഡ് യൂണിയന്‍ നേതാവാണ് സനീഷ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്ക മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദ്, ആദില്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Share news
error: Content is protected !!
Scroll to Top