ബഹ്‌റൈനില്‍ കുറ്റിപ്പുറം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

മനാമ: കുറ്റിപ്പുറം സ്വദേശിയെ ഉമല്‍ ഹസത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രാങ്ങാട്ടൂര്‍ പള്ളിപ്പടിയിലെ മുത്താണിക്കുന്നത്ത് വീട്ടില്‍ അഹമ്മദിന്റെയും പാത്തുമ്മക്കുട്ടിയുടെയും മകന്‍ മുഹമ്മദ് റഫീഖി(46)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

റസ്റ്റോറന്റില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന റഫീഖ് കുറച്ചു ദിവസമായി ജോലിക്കെത്തിയിരുന്നില്ല. നാട്ടിലുള്ള ഭാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് ബഹാറൈനിലെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. ഇദേഹവും സുഹൃത്തുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് മുമ്പ് ഇയാള്‍ താമസിച്ചിരുന്ന വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മുറിതുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top