തിരൂരങ്ങാടിയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. ചെമ്മാട് സൻമനസ് റോഡിലെ  പരേതനായ മേലറക്കൽ മുഹമ്മദ് ഹാജിയുടെ മകൻ അഹമ്മദ് കബീർ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മമ്പുറം കാവുങ്ങൽ പാറയിലാണ് അപകടമുണ്ടായത്.
അടുത്ത മാസം ചെമ്മാട് ധർമപുരിയിൽ നടക്കുന്ന എസ്.എസ്.എഫ്. സംസ്ഥാന സാഹിത്യോത്സവുമായി ബന്ധപ്പെട്ട് നടന്ന യോഗം കഴിഞ്ഞ് ബൈക്കിൽ പെട്രോൾ നിറക്കുന്നതിന്നായി തലപ്പാറയിൽ പോയി മമ്പുറം മഖാം വഴിതിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചെമ്മലപ്പാറ ഇർഫാനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അഹമ്മദ് കബീർ ചെമ്മാട്ടെ റോയൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനാണ്. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം  മയ്യിത്ത് തിരൂങ്ങാടി വലിയപള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി നേതൃത്വം നൽകി.
മാതാവ്: വരമ്പനാലുങ്ങൽ ഖദീജ

Share news
error: Content is protected !!
Scroll to Top