ഖത്തറിലേക്കുള്ള ഫാമിലി വിസിറ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം

ദോഹ: ഖത്തറിലേക്ക് പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാനുള്ള സന്ദര്‍ശന വിസ്‌ക്കുവേണ്ടിയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. നിലവില്‍ ഫാമിലി വിസിറ്റ് വിസയ്ക്ക്

ദോഹ: ഖത്തറിലേക്ക് പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാനുള്ള സന്ദര്‍ശന വിസ്‌ക്കുവേണ്ടിയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. നിലവില്‍ ഫാമിലി വിസിറ്റ് വിസയ്ക്ക് മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാനുള്ള സംവിധാനമുണ്ട്.

ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030 ന്റെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ എപ്പോഴും എവിടെയും ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു ഫാമിലി വിസിറ്റ് വീസ അപേക്ഷകള്‍ ഇലക്ട്രോണിക് സംവിധാനത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫാമിലി വിസിറ്റ് വീസ അപേക്ഷകള്‍ ഇലക്ട്രോണിക് സംവിധാനത്തിലാക്കുന്നത്.

ഇതുപ്രകാരം ഇ ആപ്ലിക്കേഷന്‍ പ്രകാരം ബന്ധപ്പെട്ട രേഖകള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകളെല്ലാം ഓണ്‍ലൈന്‍വഴി അപ്ലോഡ് ചെയ്തിരിക്കണം. ഇതിനുപുറമെ നിലവിലെ സ്റ്റാറ്റസ് പിരശോധിക്കാനും ഫീസടയ്ക്കാനും എല്ലാം സംവിധാവമുണ്ടായിരിക്കും. അപേക്ഷയില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അത് അപേക്ഷകരെ അറിയിക്കും. അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും ഇത്തരത്തില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക.

അപേക്ഷ ഓണ്‍ലൈന്‍ ആകുന്നതോടെ റസിഡന്‍സ് സമയം ലാഭിക്കാനും സേവനങ്ങള്‍ നിലവാരം മെച്ചപ്പെടുത്താനും സാധിക്കുന്നു.