Section

malabari-logo-mobile

മദ്യവില്‍പ്പനശാലകള്‍ ആറിരട്ടി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

HIGHLIGHTS : Recommended to increase the number of liquor stores six times

തൃശ്ശൂര്‍: സംസ്ഥാനത്തെ വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കാനും ശുപാര്‍ശയുണ്ട്. ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ാക്കെതിരേ നടപടിയെടുക്കണം.

ബിവറേജസ് കോര്‍പ്പറേഷന്‍ 270 മദ്യവില്‍പ്പനശാലകളുെ കണ്‍സ്യൂമര്‍ഫെഡിന്റെ 39 വില്‍പ്പനശാലകളുമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ വില്‍പ്പനശാലയെന്ന നിലയില്‍ തുറക്കുമ്പോള്‍ കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഒരു വില്‍പ്പനശാലയേയുള്ളൂ എന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശുപാര്‍ശ. വില്‍പ്പനശാല കൂട്ടുകവഴി മദ്യ ുപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അര്‍ത്ഥമില്ല. ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്‌കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കോടതി പരാമര്‍ശിക്കുംപ്രകാാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ആനന്ദകൃഷ്ണന്‍ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

sameeksha-malabarinews

വിമുക്തി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. ചുമതലപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍, കണ്‍സ്യൂമര്‍ ഫെഡില്‍നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധയിലാണ് സംസ്ഥാനത്തെ 96 വില്‍പ്പനകേന്ദ്രങ്ങള്‍ മതിയായ സോക്രയങ്ങളില്ലെന്ന് കണ്ടെത്തിയത്.

തൃശ്ശൂര്‍ കുറുപ്പംറോഡില്‍ മൈ ഹിന്ദുസ്ഥാന്‍ പെയിന്റ്‌സ് എന്ന എക്‌സ്‌ക്ലുസീവ് പെയിന്റ് വില്‍പ്പനശാല ഉടമ ലിന്‍സ് വി.ബാബു ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകളിലെ സൗക്രയമില്ലായ്മകളെക്കുറിച്ചും മദ്യപന്മാരുടെ അന്തസ്സിന് വിലയില്ലേയെന്ന തരത്തിലും കോടതി പരാമര്‍ശിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!