Section

malabari-logo-mobile

‘എൽഡിഎഫ് പ്രചാരണ പര്യടനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി’; പിസി ജോർജ്ജിന്റെ മകനെതിരെ പരാതി

HIGHLIGHTS : The incident took place during the tour of Left candidate Advocate Sebastian Kulathungal. The LDF staged a protest in Erattupetta to protest the at...

കോട്ടയം: എൽഡിഎഫ് പ്രചാരണ പര്യടനത്തിനിടയിലേക്ക് പിസി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജ് വാഹനം ഇടിച്ചു കയറ്റിയതായി പരാതി. പൂഞ്ഞാർ പഞ്ചായത്തിലെ പര്യടനത്തിന് ഇടയിലേക്കാണ് ഷോൺ വാഹനം ഇടിച്ചു കയറ്റിയത്. അമിത വേഗതയിലായിരുന്നു വാഹനം. എന്നാൽ തന്റെ വാഹനം ആരെയും ഇടിച്ചില്ലെന്നാണ് ഷോൺ പറയുന്നത്.

ഇടതു സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യടനത്തിനിടെയാണ് സംഭവം. ഇടിച്ചു കയറ്റിയ വാഹനം നിർത്താതെ പോയപ്പോൾ നമ്പർ ശ്രദ്ധിച്ചപ്പോഴാണ് വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞത്.

sameeksha-malabarinews

സംഭവത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ പികെ തോമസ് പുളിമൂട്ടിൽ, ഷിബു എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി, റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.

“ഇന്നൊരു സംഭവം ഉണ്ടായി. കളത്വ എന്ന സ്ഥലത്തിനു തൊട്ടുമ്പ് വളവിൽ ഒരു വാഹനം നിയന്ത്രണം വിട്ട് വണ്ടിയുടെ പിറകിൽ ഇടിച്ചു. രണ്ടു പേരും മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളും നാട്ടുകാരും ചേർന്നാണ് ഇവരെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചത്. അവർക്ക് നിസാര പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ. ഗുരുതര പരിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനത്തിനു നേരെ ഞാൻ വാഹനം ഇടിച്ചു കയറ്റിയെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇത് കോളേജ് രാഷ്ട്രീയത്തേക്കാൾ തരംതാണുപോയി.”സംഭവത്തെക്കുറിച്ച് ഇങ്ങനെയാണ്‌ ഷോൺ ജോർജ്ജ് പ്രതികരിച്ചത്‌
.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!