Section

malabari-logo-mobile

ചരിത്രമെഴുതി ഗോ(ള്‍)കുലം കേരള എഫ് സി

HIGHLIGHTS : Kerala team Gokulam FC defeated Manipur club Trau FC in I League football. This is the first time a Kerala team has won the I-League.

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ചാമ്പ്യന്മാരാകുന്ന ആദ്യ കേരള ടീം എന്ന ബഹുമതിയുമായി ഗോകുലം എഫ് സി. മണിപ്പൂര്‍ ക്ലബ്ബായ ട്രാവു എഫ്‌സിയെ 4-1ന് തോല്‍പ്പിച്ചാണ് ഗോകുലം പോയന്റു നിലയില്‍ മുന്നിലെത്തിയത്. ഗോകുലം ട്രാവു മത്സരത്തിലെ ജേതാക്കള്‍ കിരീടം ചൂടുമെന്ന് നേരത്തെ ഉറപ്പായിരുന്നു. 26 പോയിന്റ് വീതമാണ് ഗോകുലം, ട്രാവു, ചര്‍ച്ചില്‍ ടീമുകള്‍ക്കുണ്ടായിരുന്നത്. സീസണിലെ ആദ്യ തവണയും ഗോകുലം ചര്‍ച്ചലിനെ തോല്‍പ്പിച്ചിരുന്നു.

കൊല്‍ക്കത്തയിലെ കെബികെ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ടാം പകുതിയിലായിരുന്നു ഗോകുലത്തിന്റെ മടങ്ങിവരവ്. 23-ാം മിനിറ്റിലാണ് കളിയില്‍ ട്രാവു ലീഡു നേടിയത്. വിദ്യാസാഗര്‍ സിങ്ങിലൂടെ ആദ്യപകുതിയില്‍ ട്രാവു മുന്നിലെത്തി. 69-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ഷെരീഫ് ഗോകുലത്തിന് സമനില നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ തുടരെ രണ്ടു ഗോളടിച്ച് ഗോകുലം ട്രാവുവിനെ സമ്മര്‍ദ്ദത്തിലാക്കി. എമില്‍ ബെന്നിയും ഡെന്നീസ് അഗ്വാരെയുമാണ് ഗോകുലത്തിന്റെ സ്‌കോറര്‍മാര്‍. കളിയുടെ അവസാന സെക്കന്റില്‍ മുഹമ്മദ് റഷീദിന്റെ വകയായിരുന്നു നാലാം ഗോള്‍.

sameeksha-malabarinews

ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ടാം പകുതിയില്‍ നിരന്തരം ആക്രമണം നടത്തിയത് ഗോകുലത്തിന് തുണയായി. കോച്ച് വിഞ്ചെന്‍സോ ആല്‍ബര്‍ട്ടോയുടെ ആക്രമണാത്മകമായ ശൈലിയാണ് സീസണില്‍ ഗോകുലത്തിന്റെ മുന്നേറ്റത്തിന് കാരണമായത്. മുന്നേറ്റ നിരയില്‍ ഘാന താരങ്ങളായ ഡെന്നിസ് അഗ്യാരെ, ഫിലിപ് അഡ്ജ എന്നിവരും മധ്യനിരയില്‍ അഫ്ഗാന്‍ താരം ഷെരീഫ് മുഹമ്മദും മലയാളി താരം എമില്‍ ബെന്നിയും മികച്ച പ്രകടനം പുറത്തെടുത്തു. ആകെ 14 കളികളില്‍ ഗോകുലം 29 പോയന്റു നേടിയാണ് ഒടുവില്‍ കിരീടനേട്ടത്തിലെത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!