Section

malabari-logo-mobile

കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനും നിയമങ്ങള്‍ക്ക് കഴിയണം: മന്ത്രി പി. രാജീവ്

HIGHLIGHTS : Laws should also avoid situations that lead to crime: Minister P. Rajiv

കുറ്റം ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമല്ല കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനും കുറ്റകൃത്യങ്ങളില്ലാത്ത സമൂഹ നിര്‍മിതി രൂപപ്പെടുത്താനുമുള്ള ഒരു പടവ് കൂടിയാണ് നിയമമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമ അവബോധം നല്‍കുന്നതിന് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെല്‍) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ സമാപനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമല്ല കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ സമൂഹത്തില്‍ നിയമ അവബോധം ശക്തിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. നിയമത്തെക്കുറിച്ചുള്ള വ്യക്തത സമൂഹത്തിന് ഉണ്ടാകണം. നിയമം അറിയില്ല എന്നത് കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയല്ല. പുതിയ നിയമങ്ങള്‍ വരുമ്പോള്‍ അതുവരെ കുറ്റകൃത്യമാണെന്ന് നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത പലതും നിയമവരുദ്ധമായി മാറിയേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെങ്കില്‍ അവിടെ നിയമ അവബോധം സൃഷ്ടിപ്പെടുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഭരണഘടനയേയും നിയമത്തെക്കുറിച്ച കുറിച്ചുള്ള ധാരണയാണ് ഒരു സമൂഹം വികസിതമാണോ അല്ലയോ എന്നതിന്റെ സൂചകങ്ങളിലൊന്ന്.

sameeksha-malabarinews

ഒരു നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നത് ഒരു കുറ്റമാണ് എന്നതിനപ്പുറത്തേക്ക് ഒരു ആധുനിക സമൂഹത്തിന് ചേരുന്നതല്ല എന്നതിലേക്ക് വികസിക്കുമ്പോള്‍ മാത്രമാണ് നിയമ അവബോധം ശക്തിപ്പെടുന്നത്. ആ തലത്തിലേക്ക് വികസിക്കാന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായിട്ടും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ നിയമ അവബോധം വളര്‍ത്താനുള്ള നിയമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പോക്സോ നിയമത്തെ ആസ്പദമാക്കി നിയമവകുപ്പ് കെ.എസ്.എഫ്.ഡി.സിയുടെ സഹയത്തോടെ നിര്‍മ്മിച്ച ഹസ്ര ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ആര്‍. നിശാന്തിനി മുഖ്യപ്രഭാഷണം നടത്തി. നിയമസെക്രട്ടറി കെ.ജി സനല്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ നിയമ സെക്രട്ടറി എന്‍. ജ്യോതി, ലീഗല്‍ അസിസ്റ്റന്റ് കെ. എസ്. സൈജു എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!