Section

malabari-logo-mobile

സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍;സമരം തുടരുമെന്ന് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ്

HIGHLIGHTS : Last grade job seekers ending strike

തിരുവനന്തപുരം: ലാസ്റ്റ്‌ഗ്രേറ്റ് സെര്‍വെന്‍് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു .സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി. മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യം അറിയിച്ചത്. ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കല്‍ തുടര്‍ന്ന് സമരമാണ് എല്‍ജിഎസ് റാങ്ക്‌ഹോള്‍ഡേഴ് ഇന്ന് അവസാനിപ്പിക്കുന്നത്.

ലാസ്റ്റ്‌ഗ്രേഡ് സെര്‍വെന്റ്‌സിന്റെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തുമെന്നും ഇതെതുടര്‍ന്നുണ്ടാകുന്ന ഒഴിവുകളിലേക്ക് തങ്ങളുടെ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷനുമായി ആലോചിച്ച ശേഷം അറിയിപ്പ് നല്‍കുമെന്ന് അറിയിച്ചതായും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

sameeksha-malabarinews

അതെസമയം സിപിഒ ഉദ്യോഗാര്‍ത്ഥികളുമായും മന്ത്രി എകെ ബാലന്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുള്ളതായും തങ്ങള്‍ക്ക് രേഖാമൂലം അറിയിപ്പ് കിട്ടിയാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയൊള്ളുവെന്നുംസിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് വ്യക്തമാക്കി. തങ്ങള്‍് ഉന്നയിക്കുന്ന കാര്യങ്ങള്‍ മന്ത്രിക്ക് മനസിലായിട്ടുണ്ടെന്നും ഇത് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!