Section

malabari-logo-mobile

അമിത രോമ വളര്‍ച്ച; ആശങ്കപെടേണ്ട….നൂതനമായ ലേസര്‍ചികിത്സ രീതിയെ കുറിച്ച് അറിയാം

HIGHLIGHTS : Cosmetic Gynaecology – ലേസർ ഹെയർ റിമൂവൽ Dr. നസ്രീന്‍ അബൂബക്കര്‍ (MBBS, MS, DNB), കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്, നഹാസ് ഹോസ്പിറ്റല്‍ പരപ്പനങ...

Cosmetic Gynaecology – ലേസർ ഹെയർ റിമൂവൽ

Dr. നസ്രീന്‍ അബൂബക്കര്‍ (MBBS, MS, DNB), കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്, നഹാസ് ഹോസ്പിറ്റല്‍ പരപ്പനങ്ങാടി

sameeksha-malabarinews

അമിതമായ രോമവളർച്ച ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം
വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ്. PCOD പോലുള്ള അവസ്ഥയുള്ള
കൗമാര പ്രായക്കാരിലും അമിത രോമവളർച്ച കൂടുതലായി കണ്ടു വരുന്നു.
ഷേവിംങ്, വാക്സിംങ്, കെമിക്കൽസ് തുടങ്ങി പല മാർഗ്ഗങ്ങൾ ഇതിനായി
നമ്മൾ ഉപയോഗിക്കുന്നു. പക്ഷെ മേൽ പറഞ്ഞ രീതികളെല്ലാം
താൽക്കാലികമായി മാത്രം റിസൾട്ട് നൽകുന്ന മാർഗ്ഗങ്ങളാണ്.

 

ഇതിനൊരു പോംവഴിയാണ് ലേസർ ഹെയർ റിമൂവൽ ചികിത്സ.
ഈ മേഖലയിലെ അതിനൂതനമായ കണ്ടുപിടുത്തമാണ് Triple Wave diode
laser. ഇതിൽ ALEXANDRITE(755 nm), Diode(810 nm ), Nd YAG(1064nm) എന്നീ മൂന്ന്
തരത്തിലുള്ള laser കിരണങ്ങൾ ഉപയോഗിക്കുന്നു. മുൻ കാലങ്ങളിൽ
ഏതെങ്കിലും ഒരു തരത്തിലുള്ള ലേസർ കിരണം മാത്രമേ ഉണ്ടാകാറുള്ളു.
അത് കൊണ്ട് തന്നെ Triple wave diode laser എല്ലാ നിറക്കാർക്കും ഒരു പോലെ
ഉപകരിക്കുന്നു.

നമ്മുടെ ചർമ്മത്തിന്റെ നിറത്തെ ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന
രീതിയിലാണ് തരം തിരിച്ചിരിക്കുന്നത്.
ബ്യൂട്ടി പാർലറുകൾ പോലുള്ള സ്ഥലങ്ങളിൽ മേൽ പറഞ്ഞ ലേസറിൽ
ഏതെങ്കിലും തരത്തിലുള്ള ഒരു ലേസർ മാത്രമേ ഉണ്ടാവുകയുള്ളു. അത്
കൊണ്ട് തന്നെ എല്ലാ നിറക്കാർക്കും അത് ഒരു പോലെ ഉപകരിക്കില്ല. അത്
കൊണ്ട് തന്നെയാണ് ചില ആളുകൾക്കെങ്കിലും ലേസർ ചെയ്താലും
രോമവളർച്ചയ്ക്ക് ഒരു കുറവുമുണ്ടാകില്ല എന്ന ധാരണ കടന്ന് കൂടിയിട്ടുള്ളത്.
നമ്മുടെ ശരീരത്തിൽ 20% രോമങ്ങൾ ആണ് വളർച്ചയുടെ സ്റ്റേജിൽ
നിലനിൽക്കുന്നത്. ലേസർ അത്തരം രോമകൂപങ്ങളിലാണ് പ്രവർത്തനം നടത്തി
നശിപ്പിക്കുന്നത്. ബാക്കി 80 % രോമങ്ങളും വളർച്ചയ്ക്ക് മുൻപുള്ള Silent
അവസ്ഥയിലോ ജീർണ്ണാവസ്ഥയിലോ ആയിരിക്കും. അത്തരം
രോമകൂപങ്ങളിൽ ഈ ലേസർ യാതൊരു മാറ്റങ്ങളും ഉണ്ടാക്കില്ല. ഈ
കാരണങ്ങളാൽ ആണ് ചിലപ്പോൾ ഒന്നര – രണ്ട് വർഷം കഴിയുമ്പോൾ
ഒന്നുകൂടി ലേസർ ചികിത്സ ചെയ്യേണ്ടിവരുന്നത്. കാരണം ബാക്കി Silent
ആയിരുന്ന രോമങ്ങളിൽ അടുത്ത 20 % വളർച്ചയുടെ കാലഘട്ടമായി Anagen
സ്റ്റേജിൽ എത്തിച്ചേരുന്നു. പക്ഷെ ആവർത്തിച്ചുള ചികിത്സാ ഘട്ടത്തിൽ
മുൻപുള്ള അത്രയും കട്ടിയിലോ അളവിലോ രോമങ്ങൾ തീർച്ചയായും വളരില്ല.
അതുകൊണ്ട് തന്നെ ആദ്യ പ്രാവശ്യം ചെയ്ത അത്രയും സിറ്റിംഗ് പിന്നീട്
വേണ്ടി വരില്ല.
ശരീരത്തിന്റെ ഏത് ഭാഗത്തെ രോമവളർച്ചയും നമുക്ക് ലേസർ വഴി
നീക്കം ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് മുഖം, നെറ്റി, പുരികം, കക്ക്ഷം,

നെഞ്ച് വയർ, തുട, കാല്, കൈ തുടങ്ങിയ എല്ലാ ഭാഗങ്ങളിലും നമുക്ക് ഇത്
ഉപയോഗിക്കാം.
പുരുഷൻമാർ അടക്കം ഏത് പ്രായത്തിലുള്ളവർക്കും യാതൊരു
ദൂഷ്യവശങ്ങളുമില്ലാതെ ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്.

 

നഹാസ് ഹോസ്പിറ്റലിൽ ഉപയോഗിച്ച് വരുന്ന ഹെയർ റിമൂവൽ മെഷീൻ
താഴെ നൽകിയിട്ടുള്ളതാണ്.
SUPREME ICE DIODE LASER
INTRODUCTION
This is the best selling US FDA approved diode laser.It is 1200 Watts high power and big
spotsize handle can do fast Permanent Hair Reduction. It has one fiber tip can do localizes
area, fine hairs.
1. Lase source
Germany Dilas laser source, same supplier like Alma laser and lumenis. The Alma laser and
lumenis. The best one in the world. It can keep good energy. (other normal laser source,
power writing high, energy is less)
2. Triple cooling system can keep safe treatment.
Air cooling + water cooling + Semiconductor cooling. 15 seconds can get cooling, 1 minute
can get chilling, 2 minutes can see ice on treatment tip.
3. Big spotsize 12*23mm. Can do big areas very fast. 3 minutes for arms. 8 minutes for legs,
45-60 minutes can do full body.
Fiber tip can do fine hair, such as upper lips, chins, nose, ear and hair lines.
4. Frequency 1-10 HZ can do stamp mode and sliding mode.(Showing videos if need)
Stamp mode 1-2HZ, FAST SLIDING 3-6HZ accordingly.
5. US FDA Certificate.Show FDA Screenshot and FDA link.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടു 7510922421

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!