പരപ്പനങ്ങാടി; പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ചിറമംഗലത്ത് ബസ്സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. ഉദ്ദേശം 25വയസ്സ് പ്രായം വരും.തല്‍ക്ഷണം മരണം സംഭവിച്ചു.
ഇന്ന് രാവിലെ 6.20 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മരിച്ച യുവാവ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
തിരൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് സ്‌കൂട്ടറിലിടിച്ച് അപകടമുണ്ടായത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പ്രാഥമിക വിവരം
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.




