Section

malabari-logo-mobile

വിമാനത്തിലെത്തി കൊച്ചിയില്‍ കവര്‍ച്ച നടത്തി വിമാനത്തില്‍ മടക്കം; പുത്തന്‍ കവര്‍ച്ചാസംഘത്തിന്റെ വെളിപ്പെടുത്തല്‍

HIGHLIGHTS : സഹായകരമായത് ടവര്‍ ലോക്കേഷന്‍

കൊച്ചി ; കൊച്ചിയില്‍ പിടിയിലായ കവര്‍ച്ചസംഘമെത്തിയത് വിമാനത്തിലെന്ന് പോലീസ്. അടുത്ത ദിവസങ്ങളില്‍ കൊച്ചി നഗരത്തിലെ നാല് വീടുകളില്‍ നടന്ന  കവര്‍ച്ചയുമായി ബന്ധപ്പെ് പിടിയിലായ യുപി, ദില്ലി സ്വദേശികളായ പ്രതികളുടെതാണ് ഈ വെളിപ്പെടുത്തില്‍. വിമാനത്തിലെത്തി ചുരുങ്ങിയ സമയംകൊണ്ട് സ്വര്‍ണ്ണവും പണവും അപഹരിച്ച് വിമാനത്തില്‍ തന്നെ മടങ്ങുക എന്നതാണ് ഇവരുടെ രീതി.

ഉത്തര്‍പ്രദേശ് സമ്പാല്‍ സ്വദേശി ചന്ദ്രബന്‍(38), ദില്ലി സ്വദേശികളായ മിന്റു വിശ്വാസ്(47), ഹരിചന്ദ്ര(33) എന്നിവരാണ് കേരളാ പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തില്‍ പിടിയിലായത്.

sameeksha-malabarinews

21-ാം തിയ്യതിയാണ് ഈ സംഘം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. കൊച്ചി നഗരത്തിലെ പൂട്ടിക്കിടക്കുന്ന വീടുകളായിരുന്നു ഇവരുടെ ലക്ഷ്യം. വന്നിറങ്ങിയ ദിവസം തന്നെ ഇവര്‍ കടവന്ത്ര ജവഹര്‍ നഗറിലുളള വീട്ടില്‍ കയറി എട്ടുലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. അടുത്ത ദിവസം എളമക്കര കീര്‍ത്തിനഗറില്‍ നിന്നും മൂന്നുപവന്റെ സ്വര്‍ണ്ണവും, 8,500 രൂപയും മോഷ്ടിച്ചു. അടുത്ത മോഷണത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്.

അടുത്തടുത്ത ദിവസങ്ങളില്‍ നഗരത്തില്‍ മോഷണം നടന്നതോടെയ പോലീസ് വ്യാപകമായ പരിശോധന നടത്തി.സിസിടിവി ദൃശ്യങ്ങളില്‍ നിന്നും രണ്ട് മോഷണവും ഓരേ സംഘമാണ് നടത്തിയതെന്ന് മനസ്സിലായി. തുടര്‍ന്ന് നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.

സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പോലീസ് മുഴുവന്‍ ഹോട്ടലുളിലും, ലോഡ്ജുകളിലും പരിശോധന നടത്തിയ ഇങ്ങിനെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനിടെ രണ്ട് മോഷണങ്ങള്‍ക്ക് ശേഷം മുമ്പ് ഇവര്‍ എളമക്കരയില്‍നിന്നും പാലാരിവട്ടത്തുനിന്നും ഇവര്‍ മോഷണം നടത്തിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!