Section

malabari-logo-mobile

”വനിതാ പൊലീസിനെ അപമാനിക്കാന്‍ ശ്രമിച്ചു”; മേവാനിക്കെതിരായ രണ്ടാം കേസിന്റെ വിശദീകരണവുമായി അസം പൊലീസ്

HIGHLIGHTS : Woman tried to insult police; Assam Police with details of second case against Mewani

ന്യൂഡല്‍ഹി: ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മെവാനിക്കെതിരായ രണ്ടാം കേസിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് അസം പൊലീസ്. മോദിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മേവാനിക്കെതിരെ ചുമത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത്.

ജിഗ്നേഷ് മെവാനി ആദ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ വനിതാ പോലീസിനെ അപമാനിച്ചെന്നും ഇതില്‍ പരാതിയുണ്ടെന്നുമാണ് വിശദീകരണം. കേസിന്റെ സമയത്ത് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് വനിതാ പൊലീസിന്റെ പരാതിയില്‍ പറയുന്നത്. ബാര്‍പ്പെട്ട റോഡ് പൊലീസാണ് ഏപ്രില്‍ 21ന് മേവാനിക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കയ്യേറ്റ ശ്രമം, പൊതുസ്ഥലത്ത് വെച്ചുള്ള അശ്ലീല പ്രവര്‍ത്തികളോ വാക്കുകളോ ഉപയോഗിച്ച് അപമാനിക്കല്‍, പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മേവാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

sameeksha-malabarinews

നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരിലായിരുന്നു ആദ്യ അറസ്റ്റ്. തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസില്‍ മെവാനിയെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇത് ബി.ജെ.പി കെട്ടിച്ചമച്ച കേസാണെന്നനും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മെവാനി പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!