നടിയെ ആക്രമിച്ച കേസ്; ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും.

ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നു ഹര്‍ജിയില്‍ അന്വേഷണസംഘം പറയുന്നു.

ഇക്കഴിഞ്ഞ 21 ന് അപേക്ഷ കോടതി പരിഗണിക്കവെ ക്രൈംബ്രാഞ്ച് കൂടുതല്‍ തെളിവുകള്‍ കൈമാറിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ ഉള്‍പ്പടെയുള്ള തെളിവുകളാണ് വിചാരണക്കോടതിയ്ക്ക് കൈമാറിയത്. എന്നാല്‍ ദിലീപ് ഇതുവരെ മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിട്ടില്ല.

അതേ സമയം തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘം ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ദിലീപ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ജാമ്യം നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top