വിരട്ടല്‍ വേണ്ട; അര്‍ജ്ജുന്‍ ആയങ്കിയോട് ഡിവൈഎഫ്‌ഐ

കണ്ണൂര്‍:  ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളോട് പോലും ബന്ധമുള്ള കൊടുംകുറ്റവാളികളാണ് ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് മനുതോമസ്. സാമൂഹ്യമാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി. ജയരാജന്റെ കൂടെ നിന്ന ഫോട്ടോഎടുത്ത് അതുപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും സിപിഎം ജില്ലാകമ്മറ്റിയംഗം കൂടിയായ മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐക്ക് മുന്നറിയിപ്പുമായി അര്‍ജ്ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാല്‍ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അര്‍ജുന്റെ മുന്നറിയിപ്പ്. ‘വിചാരണ ചെയ്യുന്ന സാഹചര്യം വന്നാല്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാകും. എന്നായിരുന്നു പോസറ്റ്

എല്ലാം വെളിപ്പെടുത്തുമെന്ന്് വിരട്ടി ഡിവൈഎഫ്‌ഐയെ വെറുതെ ബ്ലാക്കമെയിന്‍ ചെയ്യാന്‍ ശ്രമിക്കാതെ തുറന്നു പറയണമെന്നാണ് മനുതോമസ് അര്‍ജ്ജുന് മറുപടിയായി പറഞ്ഞത്.

കഴിഞ്ഞ ദിവസം അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ പോലീസില് പരാതി നല്‍കിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പേജിലൂടെ അര്‍ജ്ജുന്‍ ആയങ്കിയുടെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top