Section

malabari-logo-mobile

കക്കാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം സ്തംഭിച്ചു.

HIGHLIGHTS : Landslide on the Kakadu National Highway brought road traffic to a standstill.

കക്കാട്: ദേശീയപാതയുടെ പണി പുരോഗമിക്കുന്ന കക്കാട് ചിനക്കല്‍ ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു. മാളിയേക്കല്‍ പെട്രോള്‍ പമ്പിനും കൂരിയാട് പാലത്തിനും ഇടയിലുള്ള ഭാഗത്താണ് 10 മീറ്ററോളം വീതിയില്‍ മണ്ണിടിഞ്ഞ് വീണത്. ഈ സമയം വാഹനങ്ങള്‍ ഒന്നും ഇതുവഴി കടന്നുപോകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.മണ്ണിടിഞ്ഞ് വീഴുന്നതിന് തൊട്ടുമുന്‍പായി ബസ്സും ഒരു ടോറസ് ലോറിയും കടന്നുപോയ ഉടനെയാണ് മണ്ണിടിഞ്ഞ് വീഴുന്നത്.

സംഭവം നടന്ന ഉടന്‍ തന്നെ തിരൂരങ്ങാടി പോലീസ് നാട്ടുകാരും കക്കാട് കോഴിക്കോട് റോഡ് പൂര്‍ണമായും അടക്കുകയും തിരൂരങ്ങാടി പനം പുഴ വഴി കൊളപ്പുറത്തേക്ക് വാഹനം തിരിച്ചു വിടുകയും ചെയ്തിരിക്കുകയാണ്.

sameeksha-malabarinews

ദേശീയപാത നിര്‍മ്മാണ കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!