കോഴിക്കോട് കൊടുവള്ളിയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി;10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്ത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു.
ബെംഗളൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് ബസ് കടക്കുള്ളില്‍ ഇടിച്ചുകയറുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങള്‍ ബസിന്റെ അടിയില്‍പ്പെട്ടു.

Share news
error: Content is protected !!
Scroll to Top