Section

malabari-logo-mobile

വനിതാ ഹോസ്റ്റലിലെ സുരക്ഷ പ്രശ്‌നം;വിദ്യാര്‍ത്ഥിനികള്‍ വാര്‍ഡനെ പൂട്ടിയിട്ടു

HIGHLIGHTS : തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നേതൃത്വത്തില്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ വാര്‍ഡനെ 3 മണിക്കൂര്‍ പൂട്ടിയിട്ടു. തകര്‍ന്ന ചുറ്റുമതില്‍ കെട്ടാത്തതിനെ തുടര്‍ന്ന് സാമൂഹ്യദ്രോഹികളുടെ ശല്യം കൂടിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാര്‍ഡന്‍ ഡോ. ഇ പുഷ്പലതയെ സുവോളജി പഠന വിഭാഗത്തിലെ അവരുടെ ക്യാബിനില്‍ വിദ്യാര്‍ത്ഥിനികള്‍ പൂട്ടിയിട്ടത്. വ്യാഴാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.

വൈസ് ചാന്‍സലര്‍, പ്രോസ് വൈസ് ചാന്‍സലര്‍ എന്നീ ഉത്തരവാദപ്പെട്ട ഉദേ്യാഗസ്ഥരാരും തന്നെ ക്യാമ്പസിലുണ്ടായിരുന്നില്ല. വൈകീട്ട് ആറുമണായോടെ വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം തലവന്‍ പി വി വല്‍സരാജ്, വനിതാസെല്‍ ചെയര്‍പേഴ്‌സണ്‍ മോളി കുരുവിള എന്നിവര്‍ വിദ്യാര്‍ത്ഥിനികളുമായി ചര്‍ച്ച നടത്തി.

sameeksha-malabarinews

മതില്‍ അടിയന്തിരമായി കെട്ടുമെന്നും അതിനുള്ള നടപടിക്കായി വ്യാഴാഴ്ച രാത്രി തന്നെ യോഗം ചേരുമെന്നും അവര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉറപ്പു നല്‍കി. പൊളിഞ്ഞ മതിലിലൂടെ കഴിഞ്ഞ ദിവസം രാത്രി വിദ്യാര്‍ത്ഥനികള്‍ പുറത്തെത്തി സ്റ്റുഡന്റ്‌സ് ട്രാപ്പില്‍ വെച്ച് സമര പ്രഖ്യാപനം നടത്തിയിരുന്നു. സുരക്ഷാ വീഴ്ചയെപ്പറ്റി സംസാരിക്കാന്‍ പിവിസിയുടെ ചേംബറിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് അതിനുള്ള അവസരവും നിഷേധിക്കപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!