Section

malabari-logo-mobile

കുവൈത്തില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

HIGHLIGHTS : കുവൈത്ത്‌: കുവൈത്തില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കി. നിരോധിത മേഖലകളില്‍ പുകവലിക്കുന്നവരില്‍ നിന്ന് അഞ്ഞൂറ് ദിനാര്‍ പിഴ...

PX00128_9കുവൈത്ത്‌: കുവൈത്തില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കി. നിരോധിത മേഖലകളില്‍ പുകവലിക്കുന്നവരില്‍ നിന്ന് അഞ്ഞൂറ് ദിനാര്‍ പിഴ ഈടാക്കും.വിമാനത്താവളം, പൊതു പാര്‍ക്കുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ നേരത്തേ തന്നെ ആരോഗ്യ മന്ത്രാലയം പുകവലി നിരോധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ ഹോട്ടലുകളിലും റസ്‌റ്റോന്റുകളിലും കഫേകളിലും പുകവലി നിരോധിച്ചുകൊണ്ട് വാണിജ്യവ്യവസായ മന്ത്രാലയവും ഉത്തരവിറക്കിയിരുന്നു. പലയിടങ്ങളിലും നിയമം ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുകവലിക്കാര്‍ക്ക് പിഴ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെച്ചത്.പാര്‍ലമെന്റ് അംഗീകരിച്ച നിര്‍ദേശത്തിനു മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ 1995ല്‍ പാസാക്കിയ നിയമം ഭേദഗതി ചെയ്യുകയായിരുന്നു.

sameeksha-malabarinews

പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമായതിനാലാണ് പിഴ ഒറ്റയടിക്ക് ഇത്രയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. മഹ്മൂദ് അബ്ദുല്‍ ഹാദി പറഞ്ഞു. പുകവലി നിരോധം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനെ കൂടാതെ മുനിസിപ്പാലിറ്റി, ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും അബ്ദുല്‍ ഹാദി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!