സ്വകാര്യ ചാനലുകളിലെ പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്

imagesകൊച്ചി : താരങ്ങള്‍ക്കെതിരെ വിലക്കുമായി ഫിലിം ചേംബര്‍. സ്വകര്യ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകളിലും താര നിശകളിലും പങ്കെടുക്കുന്നതിനെയാണ് ഫിലിം ചേംബര്‍ വിലക്കിയിരിക്കുന്നത്. ഇക്കാര്യം കാണിച്ച് താരങ്ങളുടെ സംഘടനയായ അമ്മക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. തങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചെവികൊള്ളാതെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

താരങ്ങള്‍ പങ്കെടുക്കുന്ന താര ദിശകളും സ്വകാര്യ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകളും ടെലിവിഷനില്‍ സംപ്രേഷണം ചെയ്യമ്പോള്‍ തിയേറ്ററുകളില്‍ ആളുകള്‍ വരാതെയാകുമെന്നും ഇത് തിയേറ്റര്‍ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും കാണിച്ചാണ് ഫിലിം ചേംബര്‍ ഈ നടപടിയെടുത്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top