പ്രധാനമന്ത്രിക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി

manmohan singh1--621x414തിരു : പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നേരെ തിരുവനന്തപുരത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി. ടെക്‌നോപാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്ത് എയര്‍പോര്‍ട്ടിലേക്ക് മടങ്ങവെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ റോഡിന് വശത്ത് കൂടി നിന്ന പ്രവര്‍ത്തകര്‍ കൊടിവീശി പ്രതിഷേധിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അതീവ സുരക്ഷാ സംവിധാനമുള്ള പ്രധാന മന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ സംഭവം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ കനത്ത സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരള സന്ദര്‍ശനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയത്.

 

Share news
error: Content is protected !!
Scroll to Top