Section

malabari-logo-mobile

കുവൈത്തില്‍ ജയില്‍ കഴിയുന്ന 498 ഇന്ത്യക്കാരില്‍ 10 പേര്‍ വധശിക്ഷ കാത്തു കഴിയുന്നവര്‍?

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് ജയിലില്‍ കഴിയുന്ന 498 ഇന്ത്യക്കാരില്‍ പത്തുപേര്‍ വധശിക്ഷ കാത്തുകഴിയുന്നവരെന്ന് റിപ്പോര്‍ട്ട്. വിവിധ തരത്തിലുള്ള അക്രമം, ...

കുവൈത്ത് സിറ്റി: രാജ്യത്ത് ജയിലില്‍ കഴിയുന്ന 498 ഇന്ത്യക്കാരില്‍ പത്തുപേര്‍ വധശിക്ഷ കാത്തുകഴിയുന്നവരെന്ന് റിപ്പോര്‍ട്ട്. വിവിധ തരത്തിലുള്ള അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ലഹരിമരുന്നുകള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിപ്പെട്ടവരാണ് ഏറെയും. ഒരു മലയാളി യുവതിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാറുണ്ട്. ഇത്തവണയും അത്തരത്തില്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുന്നത് ജയിലിലെ ഇന്ത്യക്കാരുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

തടവില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും ജീവപര്യന്തം, 10 വര്‍ഷം, അഞ്ചുവര്‍ഷം എന്നിങ്ങനെ ശിക്ഷലഭിച്ചവരാണ്. 385 പേര്‍ സുലൈബിയയിലെ സെന്‍ട്രല്‍ ജയിലിലും 101 പേര്‍ പബ്ലിക്ക് ജയിലിലും 12 പേര്‍ വനിത ജയിലിലുമാണ് ഉള്ളത്.

ജയിലില്‍ തടവുകാരുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് അധകൃതര്‍. അതുകൊണ്ടുതന്നെ വിദേശ തടവുകാരുടെ ശിക്ഷ ബാക്കി നാട്ടിലെ ജയിലുകളില്‍ നടപ്പിലാക്കുന്നകാര്യവും ആലോചിച്ചുവരികയാണെന്നും വിവരമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!