നടന്‍ വിശാല്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടന്‍ വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലിലെ ഒരു വിഭാഗം വിശാലിന്റെ രാജി ആവശ്യപ്പെട്ട് ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്ഥലത്തെത്തിയ വിശാല്‍ പ്രതിഷേധക്കാരെ മറികടന്ന് ഓഫീസ് തുറന്ന് അകത്തു കടക്കാന്‍ ശ്രമിച്ചത്. ഇതോടെ പ്രശ്‌നം വഷളാവുകയായിരുന്നു.

മുന്നൂറോളം നിര്‍മാതാക്കള്‍ അടങ്ങുന്ന സംഘമാണ് പ്രതിഷേധം നടത്തിയത്. വിശാലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നിര്‍മാതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ നടന്‍ വിശാല്‍ കൗണ്‍സിലിന്റെ ചുമതല രാജി വെച്ച് പുറത്തു പോകണം എന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ വിശാലിനോട് ഇവിടെനിന്നും മാറാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹമത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പോലീസ് അവിടെനിന്നും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Related Articles