ദുരൂഹസാഹചര്യത്തില്‍ യുവാക്കള്‍ മരിച്ച നിലയില്‍ ;അമിത മയക്കുമരുന്ന് ഉപയോഗമെന്ന് സംശയം?

മലപ്പുറം: മഞ്ചേരിയില്‍ ചെരണിയില്‍ രണ്ട് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നലിയില്‍ കണ്ടെത്തി. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരമണിയോടെയാണ് മൃതദേഹങ്ങള്‍ ഇവിടെ കണ്ടെത്തിയത്. മഞ്ചേരി മേലാക്കം സ്വദേശി റിയാസ്(33),മഞ്ചേരി തുറക്കല്‍ സ്വദേശി റിയാസ് ബാബു(44) എന്നിവരാണ് മരിച്ചത്. പരിസരവാസികളാണ് ആദ്യം മൃതദേഹം കണ്ടത്.

മരണപ്പെട്ടവരില്‍ ഒരാള്‍ നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയാണെന്ന റിപ്പോര്‍ട്ടുണ്ട്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മയക്കുരുന്നിന്റെ അമിതമായ ഉപയോഗമാണോ മരണകാരണമെന്ന് പോലീസ് സംശയിക്കുന്നുണ്ട്്. മലപ്പുറത്തുനിന്ന് ഫോറന്‍സിക്ക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി. മഞ്ചേരി സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top