Section

malabari-logo-mobile

തിരൂരില്‍ നാല് ഓട്ടോറിക്ഷകള്‍ കത്തിച്ചു ;നിര്‍മ്മാണത്തിലിരിക്കുന്ന വീടും കത്തിക്കാന്‍ ശ്രമം

HIGHLIGHTS : തിരൂര്‍: പറവണ്ണയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നാല് ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീടും കത്തിക്കാന്‍ ശ്രമം ...

തിരൂര്‍: പറവണ്ണയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നാല് ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീടും കത്തിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കും ഒരുമണിക്കുമിടയിലാണ് സംഭവം. സിപിഐഎം പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷയാണ് കത്തിച്ചത്.

രണ്ട് ഓട്ടോറിക്ഷകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

sameeksha-malabarinews

പ്രദേശത്ത് തുടര്‍ച്ചയായി വാഹനങ്ങള്‍ കത്തിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെ വീണ്ടും തീ കളിയുണ്ടായിരിക്കുന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തിയിരിക്കുകയാണ്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!