‘പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും’ ലഹരിവിരുദ്ധ കാമ്പയിന്‍

വള്ളിക്കുന്ന്: എക്‌സൈസ് വകുപ്പും സിബി എച്ച്എസ്എസ് വള്ളിക്കുന്ന് എന്‍എസ്എസ് യൂണിറ്റും സംസ്‌കൃതി വള്ളിക്കുന്നും സംയുക്തമായി ലഹരിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഞായറാഴ്ച ‘പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും’ എന്നപേരിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

കാമ്പയിന്റെ ഭാഗമായി വൈകീട്ട് മൂന്നുമണിക്ക് കുട്ടികള്‍ക്കായി ലഹരിവിരുദ്ധ ചിത്രരചനാമത്സരവും , ആറുമണിക്ക് രക്ഷിതാക്കള്‍ക്കായി കുട്ടികള്‍ക്ക് പറയാനുള്ളത് ലഹരിവിരുദ്ധ ബോധ വല്‍ക്കരണ ക്ലാസ് തുടങ്ങിയവ ഉണ്ടായിരിക്കും.

12 വയസ്സില്‍ താഴെ (യുപി തലം), 12 മുതല്‍ 17 വയസ്സ് വരെ (ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി) തലങ്ങളിലായാണ് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9496364696, 9995381633.

Share news
error: Content is protected !!
Scroll to Top