കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട കണ്ടക്ടര്‍മാരുടെ ലോങ് മാര്‍ച്ച്

ആലപ്പുഴ:കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് എം പാനല്‍ കണ്ടക്ടര്‍മാര്‍ ലോംഗ് മാര്‍ച്ച് ആരംഭിച്ചു. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മാര്‍ച്ച് 24 ന് തിരുവനന്തപുരത്തെത്തും.

2500 ഓളം ജീവനക്കാര്‍ യൂണിഫോം ധരിച്ചാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകമക്കിന് എം പാനല്‍ കണ്ടക്ടര്‍മാരാണ് ആലപ്പുഴയില്‍ എത്തിയിട്ടുള്ളത്.

ആദ്യ ദിവസത്തെ മാര്‍ച്ച് ആലപ്പുഴയിലെ ഇഎംഎസ് സ്റ്റേഡിയത്തില്‍ അവസാനിച്ചു. ജീവനക്കാരും കുടുംബാംഗങ്ങളും ലോംഗ് മാര്‍ച്ചില്‍ അണിചേരും.

ലോംഗ്മാര്‍ച്ച് 24 ാം തിയ്യതി രാവിലെ 10.30 ന് സെക്രട്ടറിയേറ്റിന് മുന്നിലെത്തും.

Share news
error: Content is protected !!
Scroll to Top