കിളിനക്കോട് സംഭവം;വിദ്യാര്‍ത്ഥികളെ അപമാനിച്ചവര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: നാട്ടുകാരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികളെ അപമാനിച്ചവര്‍ക്കെതിരെ കേസെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 143,147,506,149 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കിളിനക്കോട് സഹപാഠിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് കുട്ടികള്‍ തങ്ങളുടെ സൗഹൃദ ഗ്രൂപ്പിലൂടെ പങ്കുവെച്ചത്. ഇതാണ് പിന്നീട് നാടിനെ അധിക്ഷേപിച്ചെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് എതിരായി സൈബര്‍ ആക്രമണം നടത്തിയത്. ഇതെതുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വേങ്ങര പോലീസില്‍ പരാതി നല്‍കിയത്.

Related Articles