നടന്‍ ഗീഥാ സലാം അന്തരിച്ചു

കൊല്ലം: പ്രശസ്ത നാടക ചലച്ചിത്ര നടന്‍ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.

ആദ്യം അഭിനയിച്ച ചലച്ചിത്രം 1980 ല്‍ പുറത്തറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രമാണ്.

നാടകകൃത്ത്, സംവിധായകന്‍, നടന്‍, സീരിയല്‍ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളില്‍ അദേഹം കൈമുദ്ര പതിപ്പിച്ചു. ഹാസ്യ കാഥാപാത്രങ്ങളെയും സീരിയസ് കഥാപാത്രങ്ങളെയും വളരെ തന്മയത്വത്തോടെ വെള്ളിത്തിരയില്‍ അവതരിപ്പാന്‍ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിക്കൊപ്പം അഞ്ച് വര്‍ഷത്തോളം നാടകം കളിച്ചതോടെയാണ് പേരിനൊപ്പം ഗീഥ ചേര്‍ക്കപ്പെട്ടത്.

കൊച്ചി രാജാവ്, വെള്ളിമൂങ്ങ, ഗ്രാമഫോണ്‍, ഈ പറക്കും തളിക തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും ഏഴിലം പാല, അമ്മക്കിളി തുടങ്ങി നിരവധി സീരിയലുകളിലും അദേഹം പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഭാര്യ;റഹുമത്ത് ബീവി, മക്കള്‍: ഷഹീര്‍,ഷാന്‍.

Related Articles