Section

malabari-logo-mobile

കുവൈത്തില്‍ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തും

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് മടങ്ങിപോകുന്നവര്‍ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയാല്‍ അവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തും. കുവൈത്ത് ജലം വൈദ...

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് മടങ്ങിപോകുന്നവര്‍ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയാല്‍ അവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തും. കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തവണ വ്യവസ്ഥയില്‍ അടക്കാന്‍ അവസരം നല്‍കിയിട്ടും കുടിശ്ശിക അടക്കാത്തവര്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത്. മന്ത്രാലയത്തിലെ കണ്‍സ്യൂമര്‍ അഫയേഴ്‌സ് മേധാവി ഡോ.മിഷന്‍ അല്‍ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്.

വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി വന്‍ തുകയാണ് മന്ത്രാലയത്തിന് ലഭിക്കാനുള്ളത്. കുടിശ്ശിക ഒന്നിച്ച് അടയ്ക്കുക എന്നത് പ്രയാസമാകും എന്നുള്ളതുകൊണ്ടാണ് തവണ വ്യവസ്ഥയില്‍ അടച്ചുതീര്‍ക്കാമെന്ന് ഇവര്‍ മന്ത്രാലയവുമായി ഉടമ്പടിയുണ്ടാക്കിയത്. എന്നാല്‍ പല തവണ വ്യവസ്ഥയില്‍ അടക്കുന്നതിലും വീഴ്ചവരുത്തിയ പശ്ചാത്തലത്തിലാണ് ശക്തമായ നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയിരിക്കുന്നത്.

sameeksha-malabarinews

ഇത്തരക്കാര്‍ക്ക് യാത്രാ വിലക്കിന് പുറമെ ഇവരുടെ സ്വത്ത് കണ്ടുകെട്ടാനും തീരുമാനമായിട്ടുണ്ട്. യാത്രാവിലക്ക് നടപടി സ്വീകരിച്ചുകഴിഞ്ഞാല്‍ നടപടിയിലേക്ക് നീങ്ങുന്നതിന് മുന്‍പ് മൂന്നുമാസത്തെ സമയം അനുവദിക്കും. ഈ കാലയളവില്‍ തുക അടച്ചു തീര്‍ക്കാന്‍ മുന്നോട്ടുവരാത്തവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കും. ഇതിനു ശേഷവും ഉടമ്പടി പാലിക്കാത്തവര്‍ക്കാണ് യാത്രാ വലിക്ക് ഏര്‍പ്പെടുത്തുക. കോടതി നടപടികളിലൂടെയായിരിക്കും തുടര്‍ന്ന് സ്വത്ത് വകകളില്‍ നിന്ന് കുടിശ്ശിക ഈടാക്കുകയെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!