ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ വിദേശ യുവതി മരിച്ചു

മനാമ: വാഹനാപകടത്തില്‍ വിദേശയുവതി മരണപ്പെട്ടു. കനേഡിയക്കാരിയായ കാമിലി ജോണ്‍(43) ആണ് മരിച്ചത്. ഹമദ് ടൗണ്‍ പരിസരത്ത് വെച്ച് ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.

കാമിലി ടൊയോട്ട യാരിസ് കാര്‍ ഓടിച്ചുവരവെ ഇവരുടെ വാഹനത്തിനുമേലേക്ക് അമിത വേഗതയില്‍ എത്തിയ മറ്റൊരുവാഹനം ഇടിച്ചുകയറുകയായിരുന്നു. കാമിലി സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top