കതിരൂര്‍ മനോജ് വധകേസ്; പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമെന്ന് ഹൈക്കോടതി. കേസിലെ 25 ാം പ്രതിയാണ് ജയരാജന്‍. യുഎപിഎക്ക് അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന ജയരാജന്റെ ഹരജി ഹൈക്കോടതി തള്ളി.

ഒന്നു മുതല്‍ 19 വരെയുള്ള പ്രതികളരുടെ കാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോതി വ്യക്തമാക്കി.

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

Share news
error: Content is protected !!
Scroll to Top