Section

malabari-logo-mobile

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും

HIGHLIGHTS : ആദ്യം തിരുവനന്തപുരത്തും എറണാകുളത്തും

ആദ്യം തിരുവനന്തപുരത്തും എറണാകുളത്തും
തിരുവനന്തപുരം ശബരിമലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തിയ ഇലക്ട്രിക് ബസ്സുകള്‍ ഇനി തിരുവനന്തപുരത്തും, എറണാകുളത്തും നിരത്തിലിറങ്ങും.

പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം എന്ന ലക്ഷത്തിനായാണ് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസ് ചതടുങ്ങുന്നത്.

sameeksha-malabarinews

ആദ്യ യാത്ര തിരുവനന്തപുരത്ത് നിന്ന് തിങ്കളാഴ്ച രാവിലെ എറണാകുളത്തേക്കായിരിക്കും.

ആദ്യഘട്ടമെന്ന നിലയില്‍ രാവിലെ 4,4.30,5.30, 6 വൈകുന്നേരം 5,6,7,8 മണി സമയങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചും സര്‍വീസ് നടത്തും.

കൂടാതെ തിരുവനന്തപുരം നഗരത്തില്‍ നിന്ന നെടമങ്ങാട്. ആറ്റിങ്ങല്‍, കോവളം എന്നിവടങ്ങളിലേക്കും, എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ, അങ്കമാലി, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്കും ഹ്രസ്വദൂര സര്‍വ്വീസുകളും ഉണ്ടാവും.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ള ഈ ബസില്‍ ലോ ഫ്‌ളോര്‍ ചില്‍ ബസ്സിന്റെ ചാര്‍ജ്ജാവും ഈടാക്കുക.

ഇപ്പോള്‍ പാപ്പനംകോട് ഹരിപ്പാട്, എറണാകുളം എന്നിടങ്ങളിലാണ് റീചാര്‍ജ്ജിങ് സെന്ററുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!