ചേളാരിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തേഞ്ഞിപ്പലം ചേളാരി പാണക്കാട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചേളാരിസ്വദേശി അജ്മല്‍ ഫായിസാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട മൂന്ന്മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഫായിസിനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്ങിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്‌

Share news
error: Content is protected !!
Scroll to Top