Section

malabari-logo-mobile

മലപ്പുറം എംബി ഹോസ്പിറ്റല്‍ എംഡി ഡോ. എം അബ്ദുല്‍ മജീദ് നിര്യാതനായി.

HIGHLIGHTS : മലപ്പുറം:  മലപ്പുറം എംബി ഹോസ്പിറ്റല്‍ എംഡി ഡോ. മുല്ലവീട്ടീല്‍ അബ്ദുല്‍ മജീദ്(77) നിര്യാതനായി. കെഎന്‍എം സ്ഥാപനനേതാക്കളിലൊരാളായ കുഞ്ഞോയി വൈദ്യരുടെ മക...

മലപ്പുറം:  മലപ്പുറം എംബി ഹോസ്പിറ്റല്‍ എംഡി ഡോ. മുല്ലവീട്ടീല്‍ അബ്ദുല്‍ മജീദ്(77) നിര്യാതനായി. കെഎന്‍എം സ്ഥാപനനേതാക്കളിലൊരാളായ കുഞ്ഞോയി വൈദ്യരുടെ മകനും, എംകെ ഹാജിയുടെ മരുമകനുമാണ് ഡോ.അബ്ദുല്‍ മജീദ്.

ആരോഗ്യ വിദ്യഭ്യാസ ജീവകാരുണ്യ മേഖലകളില്‍ മലപ്പുറം നഗരത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഡോ. അബ്ദുല്‍ മജീദ്  നാല് മാസത്തോളമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
മലപ്പുറം ഇസ് ലാഹിയ്യാ പ്ലസ് ടു സ്‌ക്കൂള്‍, കുന്നുമ്മല്‍ മസ്ജിദ് ഉമര്‍ ഫാറൂഖ് എന്നിവയുടെ സ്ഥാപക ജനറല്‍ സിക്രട്ടറിയും മലപ്പുറം യതീംഖാന സ്ഥാപക നേതാവുമായിരുന്നു. ഫറോക്ക് കോളേജ് റൗദതുല്‍ ഉലൂം അസോസിയേഷന്‍ അംഗവും, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന പ്രര്‍ത്തക സമിതി അംഗം കൂടിയായിരുന്നു.
ഖബറടക്കം മലപ്പുറം വലിയങ്ങാടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ തിങ്കളാഴച് രാവിലെ 9 മണിക്ക് നടക്കും.

sameeksha-malabarinews

 

ഡോക്ടര്‍മാരുടെ സേവന സന്നദ്ധ സംഘടനയായിരുന്ന ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡിന്റെ മുന്‍നിര നേതാവും പിന്നീട് സ്ഥാപിതമായ മഞ്ചേരി പാലിയേറ്റീവ് കെയറിന്റെ പ്രഥമ ജനറല്‍ സിക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ മലപ്പുറം ജില്ലാ കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായിരുന്ന ഡോക്ടര്‍ അബ്ദുല്‍ മജീദ് സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടനാ നേതൃസ്ഥാനവും വഹിച്ചിരുന്നു.

 

ഭാര്യ ഖദീജ മക്കള്‍ ഡോ.യസീദ്, ഡോ.ഷഹീദ്, ഷാഹിന, സബീന മരുമക്കള്‍ : പി. എ അബ്ദുല്‍ നാസര്‍ പാലക്കാട്, ഡോ. പി. കെ അബ്ദുല്‍ സലാം മഞ്ചേരി , കുന്നത്ത് ജുമാന , ഡോ. വി.പി ആമിന ബിന്‍സി.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പി.വി അബ്ദുല്‍ വഹാബ് എം.പി, ഡി.സി.സി. പ്രസിഡണ്ട് വി.വി പ്രകാശ്, എം.എല്‍.എ മാരായ പി.കെ അബ്ദുറബ്ബ്, പി.ഉബൈദുല്ല, അബ്ദുല്‍ ഹമീദ്, സി.പി.എം ജില്ലാ കമ്മറ്റിയംഗം അനില്‍ കുമാര്‍ തുടങ്ങിയവര്‍ അനുശോചനമര്‍പ്പിക്കാന്‍ വീട്ടിലെത്തി.
തിരൂരങ്ങാടി മുസ്ലീം ഓര്‍ഫനേജ് കമ്മറ്റി സിക്രട്ടറിയും പി.എസ്.എം.ഒ കോളേജ് ഗവേണിംഗ് ബോഡി മെമ്പറുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച് കൊണ്ട് തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മറ്റിക്ക് കീഴിലുള്ള മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!