യുവ സംവിധായിക നയന സൂര്യന്‍ മരിച്ച നിലയില്‍

കൊച്ചി: ചലച്ചിത്ര സംവിധായിക നയന സൂര്യന്‍ അന്തരിച്ചു. സംവിധകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്നു നയന സൂര്യന്‍. വെള്ളയമ്പലം ആല്‍ത്തര ജങ്ഷിനിലെ ഫ്‌ളാറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് സിനിമാ അരങ്ങേറ്റം കുറിച്ചത്. ഡോ.ബിജു,കമല്‍,ജിത്തു ജോസഫ് എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

നിരവധി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

Related Articles