പരപ്പനങ്ങാടിയില്‍ വിധവയെ വീടിന് തീയിട്ട് വധിക്കാന്‍ ശ്രമം.

പരപ്പനങ്ങാടി:ആവിയില്‍ബീച്ചില്‍ വിധവയെ വീടിന് തീയിട്ട് വധിക്കാന്‍ ശ്രമിച്ചെന്ന് പരാതി ഹസ്സന്റെ പുരക്കല്‍ ബീപാത്തുവിന്റെ വീടിനാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ മകനുമായി ഉറങ്ങുകയായിരുന്ന ബീപാത്തു ബള്‍ബ് പൊട്ടിത്തെറിച്ച ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ വീട് കത്തുന്നതാണ് കണ്ടത്. ഉടനെ അയല്‍വാസികളെ വിളിച്ചുണര്‍ത്തി വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു.

ആക്രമണം നേരത്തെയും

ഒരു വര്‍ഷം മുമ്പ് രാത്രിയില്‍ വിരുന്നുകാരനെന്ന വ്യാജേനെ പര്‍ദ്ധയും മുഖവും മറച്ച രണ്ട് പേര്‍ വീട്ടില്‍ കയറി ബീപാത്തുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കാര്യമായ നടപടിയുണ്ടായിട്ടില്ല. നേരത്തെ തന്നെ പര്‍ദ്ധയണിഞ്ഞ് ആക്രമിക്കാന്‍ വന്നവര്‍ തന്നെയാകും ഇതിന് പിന്നില്ലെന്ന് ബീപാത്തു പറഞ്ഞു.

സംഭവത്തെ കുറിച്ച് പരപ്പനങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി.

Share news
error: Content is protected !!
Scroll to Top