Section

malabari-logo-mobile

മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

HIGHLIGHTS : മലപ്പുറം: ആയിരങ്ങള്‍ ഒഴുകിയെത്തിയ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ജനാധിപത്യ ചേരിയെ ശ...

മലപ്പുറം: ആയിരങ്ങള്‍ ഒഴുകിയെത്തിയ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തി മുന്നേറാന്‍ ജില്ലയില്‍ മുസ്ലീംലീഗ് സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു മലപ്പുറത്ത് നടന്ന ജില്ലാ സമ്മേളനത്തിന്റെ സമാപനസമ്മേളനം.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായിരിന്നു. പ്രതിപക്ഷ ഉപനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.

sameeksha-malabarinews

വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് അക്രമത്തിനും വര്‍ഗ്ഗീയതക്കുമെതിരായ വിധിയെഴുത്താകുമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ വോട്ടര്‍മാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു

അഭിമാനകരമായ അസ്തിത്വം എഴുപത് വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ 2018 മാര്‍ച്ച് 10 ന് ആരംഭിച്ച ജില്ലാ മുസ്‌ലിംലീഗ് കാമ്പയിന്റെ സമാപന ഭാഗമായി നടന്ന ജില്ലാ സമ്മേളനത്തിന് ഫെബ്രുവരി 16ന് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്. സമ്മേളന ഭാഗമായി വിവിധ പഠന വേദികളും പോഷക ഘടകങ്ങളുടെ സംഗമങ്ങളും നടന്നു. ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ കാരണവന്‍മാരുടെ തലമുറ സംഗമമായിരുന്നു സമ്മേളനത്തിലെ ആദ്യഇനം. പ്രതിനിധി സമ്മേളനം, വിവിധ മത സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് നടന്ന ഉലമ-ഉമറാ സംഗമം, യുവജന-വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍, വനിതാലീഗ് സമ്മേളനം, ദളിത് കുടുംബ സംഗമം, ലോയേഴ്‌സ് സംഗമം, തൊഴിലാളികളെയും കര്‍ഷരെയും പങ്കെടുപ്പിച്ച് നടന്ന കര്‍ഷക-തൊഴിലാളി സമ്മേളനം, പ്രവാസി പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ചയായ പ്രവാസി-കെ എം സി സി സംഗമങ്ങള്‍, ജില്ലയുടെ വികസനം നേട്ടവും കോട്ടവും ചര്‍ച്ച ചെയ്ത ജില്ലാ വികസന സെമിനാര്‍, സംവരണ സെമിനാര്‍, പ്രമുഖ വ്യക്തിത്വങ്ങളും കലാകാരന്‍മാരും പങ്കെടുത്ത സാംസ്‌കാരിക സമ്മേളനവും ഉള്‍പ്പെടെ പതിനാറു സെഷനുകള്‍ പൂര്‍ത്തിയാക്കിയാണ് ജില്ലാ സമ്മേളനം പൊതുസമ്മേളനത്തോടെ സമാപിച്ചത്.

വൈകീട്ട് 3 മണിക്ക് എം എസ് പി പരിസരത്ത് നിന്ന് ആരംഭിച്ച ജില്ലയിലെ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെ പരേഡ് വേദിയിലെത്തിയതോടെയാണ് പൊതു സമ്മേളനത്തിന് തുടക്കം കുറിച്ചത്.

പൊതുസമ്മേളനത്തില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടരി കെ.പി.എ. മജീദ്, മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ തുടങ്ങി നിരവധി നേതാക്കള്‍ സംസാരിച്ചു
കെ.സി. വേണുഗോപാല്‍ എം.പിക്ക് കോഴിക്കോട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരവും നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ എം ഡി നിര്‍മ്മാണ്‍ മുഹമ്മദലിക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!