Section

malabari-logo-mobile

പ്രിയമേറി തിരൂരങ്ങാടി ത്രിവേണി കുടുംബശ്രീയിലെ ചക്ക പപ്പടങ്ങള്‍

HIGHLIGHTS : തിരൂര്‍: ആരോഗ്യവും ആവശ്യത്തിന് വേണ്ട വിറ്റാമിന്‍സും ചക്ക പപ്പടത്തിലൂടെ പ്രദാനം ചെയ്യുകയാണ് ഒരു കൂട്ടം വനിതകള്‍. തിരൂരങ്ങാടി ത്രിവേണി കുടുംബശ്രീയിലെ...

തിരൂര്‍: ആരോഗ്യവും ആവശ്യത്തിന് വേണ്ട വിറ്റാമിന്‍സും ചക്ക പപ്പടത്തിലൂടെ പ്രദാനം ചെയ്യുകയാണ് ഒരു കൂട്ടം വനിതകള്‍. തിരൂരങ്ങാടി ത്രിവേണി കുടുംബശ്രീയിലെ ഇവര്‍ തിരൂരില്‍ നടക്കുന്ന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പ്രദര്‍ശനത്തിലും സജ്ജീവമാണ്. ചക്ക പപ്പടത്തിനായി നിരവധി പേരാണ് ദിവസവും
എത്തുന്നത്.

ചക്ക ചുള ഉണക്കി പൊടിച്ചാണ് ഇവര്‍ പപ്പടം ഉണ്ടാക്കുന്നത്.
തക്കാളി ചക്ക പപ്പടം, പാലക്ക് ചീര ചക്ക പപ്പടം, അയമോദകം ചക്ക പപ്പടം, ഉള്ളി ചക്ക പപ്പടം, ഇഞ്ചി ചക്ക പപ്പടം തുടങ്ങി വിവിധ തരം ചക്ക പപ്പടങ്ങള്‍ പ്രദര്‍ശനത്തില്‍ തിരക്കേറിയ ഇവരുടെ സ്റ്റാളില്‍
വില്‍പ്പനയ്ക്കായുണ്ട്. ഇത്തിരി എരിവ് ഇഷ്ടപ്പെടുന്നവര്‍ക്കായി
കാന്താരി മുളക് ചേര്‍ത്ത പപ്പടവും ഉണ്ട്. അതു കൊണ്ട് തന്നെ മായം
ചേര്‍ക്കാത്ത കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കാതെയുമുള്ള നിറമാര്‍ന്ന
പപ്പടങ്ങളാണ് ഇവര്‍ തയ്യാറാക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് പപ്പടങ്ങള്‍ മിശ്രമായും കൊടുക്കുന്നുണ്ട്.

sameeksha-malabarinews

ഇവരുടെ സ്റ്റാളിലെ ചുക്ക് കാപ്പി പൊടിയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. 15 ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ത്താണ് ചുക്ക് കാപ്പിപ്പൊടി തയ്യാറാക്കുന്നത്. തിപ്പലി, അയമോദകം, കരിപ്പെട്ടി, കുരുമുളക്, ശംഖുപുഷ്പം തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ ഈ ചുക്ക് കാപ്പി പൊടി കുട്ടികളുടെ കഫക്കെട്ടിന് വളരെ നല്ലതാണ്. കൂടാതെ കരിപ്പെട്ടി ചേര്‍ത്തതിനാല്‍ പ്രമേഹരോഗികള്‍ക്കും
ഉപയോഗിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!