ഓസ്‌കാര്‍;മാലെക്കും കോള്‍മാനും അഭിനേതാക്കള്‍ ഗ്രീന്‍ബുക്ക് മികച്ച ചിത്രം

ലോസാഞ്ചലസ്:ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വംശവെറിയുടെ കഥപറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത്.

ബൊഹീമിയന്‍ റാപ്‌സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ച റാമി മാലെയെയാണ് മികച്ച നടനായി തിരഞ്ഞെടുത്തത്. ഒലിവിയ കോള്‍മാനെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തത്. 1700 ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെയാണ് ഒലിവിയ അവിസ്മരണിയമാക്കിയത്.

അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍. മെഹര്‍ഷല അലി മികച്ച സഹനടന്‍. റെജിന കിങ് മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കി.

മികച്ച നടന്‍, മികച്ച എഡിറ്റിങ്, സൗണ്ട് എഡിറ്റിങ്,സൗണ്ട് മിക്‌സിങ് ഉള്‍പ്പെടെ നാല് പുരസ്‌ക്കാരങ്ങള്‍ ബൊഹീമിയന്‍ റാപ്‌സോഡ് സ്വന്തമാക്കി.

മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌ക്കാരം ഉത്തര്‍പ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പിരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് സ്വന്തമാക്കി.

Related Articles