Section

malabari-logo-mobile

ആദ്യ ഓട്ടത്തില്‍ ചാര്‍ജ് തീര്‍ന്ന് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് പെരുവഴിയിലായി

HIGHLIGHTS : ആലപ്പുഴ: ഉദ്ഘാടനദിനത്തില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ഇലക്ട്രീക് ബസ് ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് തിരുവനന്ത...

ആലപ്പുഴ: ഉദ്ഘാടനദിനത്തില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ഇലക്ട്രീക് ബസ് ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ട ബസ് ചേര്‍ത്തല ജങ്ഷനില്‍ വെച്ച് ഓഫായി പോയത്. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരെ പിന്നില്‍ വന്ന മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.

കെഎസ്ആര്‍ടി ബസ് വാടകയ്ക്ക് നല്‍കിയ കമ്പനി പറഞ്ഞത് ഒറ്റതവണ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ്. എന്നാല്‍ 225 കിലോമീറ്റര്‍ മാത്രം ദൂരം വരുന്ന തിരുവനന്തപുരം എറണാകുളം യാത്ര പൂര്‍ത്തിയാക്കാന്‍ ഇലക്ട്രിക്ക് ബസിന് സാധിച്ചില്ല.

sameeksha-malabarinews

എന്നാല്‍ ഇടക്കിടെ ഗതാഗത കുരുക്കില്‍പ്പെട്ടതുകൊണ്ടാണ് ചാര്‍ജ് തീര്‍ന്നതെന്ന് ഡ്രൈവര്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!