സോഷ്യല്‍ മീഡിയയിലൂടെ കെ ആര്‍ മീരയ്‌ക്കെതിരെ പരാമര്‍ശം; വി.ടി ബല്‍റാമിനെതിരെ പരാതി

തിരുവനന്തപുരം: എഴുത്തുകാരി കെ.ആര്‍ മീരയെ സോഷ്യല്‍ മീഡിയയിലൂടെ വി ടി ബല്‍റാം എംഎല്‍എ അപമാനിച്ചെന്ന് പരാതി. വി.ടി ബല്‍റാമിനെതിരെ സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് ആണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പോലീസിനും പരാതി നല്‍കിയിരിക്കുന്നത്.

ബല്‍റാം സോഷ്യല്‍ മീഡിയ വഴി കെ ആര്‍ മീരയെ തെറിവിളിക്കാന്‍ ആഹ്വാനം ചെയ്‌തെന്നും എംഎല്‍എ എന്ന നിലയില്‍ ഉത്തരവാദിത്വം മറന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

വി ടി ബല്‍റാം എഴുത്തുകാരെ സാംസ്‌ക്കാരിക ക്രിമിനലുകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെതിരെ കെ ആര്‍ മീര ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് മുപടിയായി ബല്‍റാം പോസ്റ്റ് ചെയ്ത കമന്റാണ് വിവാദത്തിന് ഇടയാക്കിയത്.

Share news
error: Content is protected !!
Scroll to Top