Section

malabari-logo-mobile

ലോകസഭയിലേക്ക് പോകാന്‍ ആഗ്രഹമുണ്ട് കോട്ടയത്തിന് പുറമെ ഇടുക്കി വേണം: പിജെ ജോസഫ്

HIGHLIGHTS : രണ്ടാം സീറ്റില്ലെന്ന് കോണ്‍ഗ്രസ്സ് തൊടുപുഴ : കേരള കോണ്‍ഗ്രസ്സിന് കോട്ടയത്തിന് പുറമെ ഇടുക്കിയോ. ചാലക്കുടിയോ വേണമെന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക...

രണ്ടാം സീറ്റില്ലെന്ന് കോണ്‍ഗ്രസ്സ്
തൊടുപുഴ : കേരള കോണ്‍ഗ്രസ്സിന് കോട്ടയത്തിന് പുറമെ ഇടുക്കിയോ. ചാലക്കുടിയോ വേണമെന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് പിജെ ജോസഫ്.
ഇക്കാര്യം താന്‍ രാഹുല്‍ ഗാന്ധിയോട് ഉന്നയിച്ചെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ ചര്‍ച്ചകള്‍ നാളെ തുടങ്ങുമെന്നും പിജെ ജോസഫ് തൊടുപുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
തനിക്ക് ലോകസഭയിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ ജോസഫ് 20 സീറ്റിലും ഐക്യജനാധിപത്യമുന്നണിക്ക് വിജയസാധ്യതയുണ്ടെന്നും പറഞ്ഞു.

എന്നാല്‍ കേരളകോണ്‍ഗ്രസ്സിന്റെ ആവിശ്യം പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ്‌നേതാവും യുഡിഎഫ് കണ്‍വീനറുമായബെന്നി ബെഹന്നാന്‍ വ്യക്തമാക്കി.
കേരളകോണ്‍ഗ്രസ്സിന് നല്‍കുന്ന ഒരു സീറ്റില്‍ ആരു മത്സരിച്ചാലും തങ്ങള്‍ക്ക് കുഴപ്പമില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

sameeksha-malabarinews

ഇതോടെ കേരളകോണ്‍ഗ്രസ്സിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. പ്രതിസന്ധിയുണ്ടാക്കരുതെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ അഭ്യര്‍ത്ഥനക്ക് ശേഷവും ജോസഫ് അയഞ്ഞിട്ടില്ല. കോട്ടയം സീറ്റ് മാത്രമാണ് ലഭിക്കുന്നതെങ്ങില്‍ അവിടെ മത്സരിക്കാനാണ് ജോസഫിന്റെ തീരുമാനം. എന്നാല്‍ തന്റെ തട്ടകമായ കോട്ടയം വിട്ടുനല്‍കാന്‍ മാണി തയ്യാറല്ല. കുഞ്ഞാലിക്കുട്ടിയുമായുള്ള ചര്‍ച്ചയില്‍ ലോകസഭാ സീറ്റ് അല്ലെങ്ങില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം എന്ന നിര്‍ദ്ദേശവും ജോസഫ് മുന്നോട്ട് വെച്ചു. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും, തന്റെ സ്വന്തം കോട്ടയവും വിട്ടുകൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് മാണി. ഇതോടെ കേരള കോണ്‍ഗ്രസ് വീണ്ടും പിളരുമോ എന്നാണ് രാഷ്ടീയകേരളം ഉറ്റുനോക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!