Section

malabari-logo-mobile

മഹാത്മാഗാന്ധിയെ ചരമവാര്‍ഷിക ദിനത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്ത നേതാക്കളെ ഉടവാള്‍ നല്‍കി ആദരിച്ച് ഹിന്ദു മഹാസഭ

HIGHLIGHTS : ദില്ലി:മഹാത്മാഗാന്ധിയെ അദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ പ്രതീകാത്മകമായി വെടിവെച്ചവര്‍ക്ക് ഉടവാള്‍ നല്‍കി ഹിന്ദു മഹാസഭ ആദരിച്ചു. ഹിന്ദു മഹാസഭ ദേ...

ദില്ലി:മഹാത്മാഗാന്ധിയെ അദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ പ്രതീകാത്മകമായി വെടിവെച്ചവര്‍ക്ക് ഉടവാള്‍ നല്‍കി ഹിന്ദു മഹാസഭ ആദരിച്ചു. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയു ഭര്‍ത്താവും ഹിന്ദു മഹാസഭാ വക്താവുമായ അശോക് പാണ്ഡെ എന്നിവരെയാണ് പ്രത്യക ചടങ്ങില്‍ വെച്ച് ആദരിച്ചത്.

കഴിഞ്ഞ ജനുവരി 30 ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആചരിച്ചിരുന്നു. ഇതിലാണ് ഗന്ധിയുടെ രൂപം ഉണ്ടാക്കി പൂജ പാണ്ഡെ വെടി വെച്ചത്. ഇതിനുശേഷം രക്തമൊഴുക്കുകയും ഗാന്ധിയുടെ രൂപം കത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും പ്രതികള്‍ ഒളിവില്‍ പോവുകയുമായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് ഫെബ്രുവരി ആറിന് ഇരുവരും അറസറ്റിലായി. സംഭവത്തില്‍ നേരത്തെ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റിലായിരുന്നു.

അലിഗഢ് പോലീസ് ജയിലിലടച്ച ഞങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും ഞങ്ങള്‍ ആദരിച്ചുവെന്നാണ് ഹിന്ദുമഹാ സഭാ നേതാക്കള്‍ പ്രതികരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!