
പരപ്പനങ്ങാടി: ഉത്സവച്ഛായയില്‍ പരപ്പനങ്ങാടിയില്‍ നഗരശ്രീ ഉത്സവത്തിന് തുടക്കമായി.. എണ്ണൂറോളം അയല്‍ക്കൂട്ട അംഗങ്ങള്‍ പങ്കെടുത്ത നഗരോ ഉത്സവ വിളംബരജാഥ നഗരസഭ ഉപാധ്യക്ഷന്‍ എച്ച് ഹനീഫ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന ഭക്ഷ്യമേള നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യമേളയില്‍ 15 ഇനം പായസം, വിവിധതരം ബിരിയാണികള്‍, കുടുംബശ്രീയുടെ കൈപ്പുണ്യം അറിയിക്കുന്ന നാലുമണി പലഹാരങ്ങള്‍, പുഡിങ്ങുകള്‍, പ്രിസര്‍വേറ്റീവ്‌സ് ഒന്നും ചേര്‍ക്കാത്ത ശീതളപാനീയങ്ങള്‍ എന്നിവ നിറഞ്ഞുനിന്നു. നഗര ശ്രീ ഉത്സവ പൊതുസമ്മേളനം ചെയര്‍പേഴ്സണ്‍ വി വി ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എച്ച് ഹനീഫ അധ്യക്ഷനായി.
അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള 10 ലക്ഷം രൂപയുടെ റിവോള്‍വിങ് ഫണ്ട്, തൊഴില്‍പരിശീലനം കഴിഞ്ഞവര്‍ക്കുള്ള ധനസഹായം, ലിങ്കേജ് ലോണ്‍ എടുത്തവര്‍ക്കുള്ള ഇന്‍ഡസ് സബ്‌സിഡി എന്നിവ വിതരണം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി ഒ റസിയാസലാം, എം ഉസ്മാന്‍, എംസി നസീമ, കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, പി വി തുളസിദാസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത്, സിറ്റി മിഷന്‍ മാനേജര്‍ വിബിത തുടങ്ങിയവര്‍ സംസാരിച്ചു. ചൊവ്വാഴ്ച സമാപിക്കുന്ന നഗര ശ്രീ ഉത്സവത്തില്‍ ലിങ്കേജ് ലോണ്‍ മേള, ബാങ്ക് അക്കൗണ്ട് ഓപ്പണിങ് മേള, പ്രധാനമന്ത്രി ഉജ്വല്‍ യോജന ഗ്യാസ് കണക്ഷന്‍ അപേക്ഷ സ്വീകരിക്കല്‍ എന്നിവ നടക്കും.




