Section

malabari-logo-mobile

കെഎസ്ആര്‍ടിസി ശബളപരിഷ്‌കരണം യാഥാര്‍ഥ്യമാകുന്നു; കുറഞ്ഞ ശബളം 23,000 രൂപ

HIGHLIGHTS : KSRTC salary reform a reality; The minimum salary is Rs 23,000

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമാകുന്നു. പുതുക്കിയ ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന പുതിയ കേഡര്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. 500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

sameeksha-malabarinews

കൂടാതെ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അഞ്ച് വര്‍ഷം വരെ 50 % ശമ്പളത്തോടെ അവധിയില്‍ പ്രവേശിക്കാമെന്നും ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്ന അധിക ബാധ്യതകള്‍ മറികടക്കാന്‍ വരുമാനം വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറഞ്ഞ ശബളം 23,00 രൂപ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!